
കൊച്ചി: അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ ആദ്യത്തെ വാട്ടർ ബെർത്തിംഗ് സ്യൂട്ടിന്റെ ഉദ്ഘാടനം കൊച്ചി കിൻഡർ ഹോസ്പിറ്റലിൽ നടി അമല പോൾ നിർവഹിച്ചു. ബർത്ത് കമ്പാനിയൻ സ്യൂട്ടിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. അടുത്ത ഘട്ടത്തിൽ മറ്റ് സെന്ററിൽ കൂടി വാട്ടർ ബെർത്തിംഗ് ആരംഭിക്കുമെന്ന് കിൻഡർ ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. പ്രദീപ് കുമാർ അറിയിച്ചു.
കിൻഡർ ഹോസ്പിറ്റൽസ് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. എ.പി. രാധാകൃഷ്ണൻ, കൗൺസിലർ ദിലീപ് കളമശേരി , ഡിപ്പാർട്‌മെന്റ് ഒഫ് ഒ.ബി.ജി ആൻഡ് ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. എം.ജി. ഉഷ , ഡോ.സ്മിത സുരേന്ദ്രൻ, ഡോ. മധുജ ഗോപി ശ്യാം, ഡോ. നൂർജഹാൻ, ഡോ. സ്മിതാ പ്രതീഷ്, നീയൊനേറ്റൽ ആൻഡ് പീഡിയാറ്ററിക്‌സ് വിഭാഗം ഡോക്ടർമാരായ ഡോ. ശിവജി, ഡോ ജോർജ് ജോസഫ്, ഡോ. സിന്ധു കാർത്തിക അമ്മിണി, ഡോ മുഹമ്മദ് ഫൈസൽ, റിപ്രോഡ്രക്ടീവ് മെഡിസിൻ വിഭാഗം ഡോ. പ്രിയങ്ക, കിൻഡർ ഗ്രൂപ്പ് സി.ഇ.ഒ രഞ്ജിത് കൃഷ്ണൻ, സി.ഒ.ഒ സതീഷ് കുമാർ, പ്രൊമോഷൻസ് ജി.എം എസ്. രഞ്ജിത് എന്നിവർ സംസാരിച്ചു.