മൂവാറ്റുപുഴ: ചെണ്ടുമല്ലി പൂക്കളുടെ പൊൻവസന്തം ഒരുക്കി മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ കദളിക്കാട് വട്ടക്കാട്ട് പോൾ അഗസ്റ്റിൻ. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ മഞ്ഞള്ളൂർ കൃഷിഭവൻ മുഖേന നടപ്പിലാക്കിയ പുഷ്പ കൃഷിയിൽ ഓറഞ്ചും മഞ്ഞയും ചേർന്നുള്ള ചെണ്ടുമല്ലിയുടെ മനോഹര കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞള്ളൂർ കൃഷിഭവനിൽ നിന്ന് വാങ്ങിയ 2000 ചെണ്ടുമല്ലി ചെടിയുടെ തൈകൾ 30 സെന്റ് സ്ഥലത്താണ് നട്ടത്. വിളവെടുപ്പിന് പാകമായ മഞ്ഞയും ഓറഞ്ചും നിറങ്ങളുള്ള പൂക്കൾ മനസിനെ കുളിർപ്പിക്കുന്ന കാഴ്ചയാണ്. പോൾ അഗസ്റ്റിൻ പുഷ്പ കൃഷിക്കൊപ്പം പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്