mgm

കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്​റ്റിംഗ് മന്ത്റാലയം ബ്ളോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംയോജിത ശുചീകരണ പദ്ധതി ഹെഡ്മിസ്ട്രസ് നിഷി പോൾ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജിഷ ഐസക്ക് അദ്ധ്യക്ഷയായി. കെ.കെ. രവി ബോധവത്കരണ ക്ളാസെടുത്തു. അഡ്വ. സുരേന്ദ്രൻ കക്കാട്, ഫൻസ ഹനീഫ്, എം.സി. സുദർശൻ എന്നിവർ സംസാരിച്ചു.