മൂവാറ്റുപുഴ: മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മയും എട്ടുനോമ്പാചരണവും ഇന്നാരംഭിക്കും. ഇന്ന് മുതൽ 8 വരെ എല്ലാ ദിവസവും പ്രഭാത പ്രാർത്ഥനയും വി.കുർബാനയും ഉണ്ടാകും. സമാപന ദിവസം രാവിലെ 7.15ന് പ്രഭാതപ്രാർത്ഥന. 8.15ന് റവ. ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ പള്ളിക്കരയുടെ പ്രധാന കാർമ്മികത്വത്തിലും ഫാ. ജോർജ് ചേന്നോത്ത് ഫാ. ജോൺ തോമസ് കൂമുള്ളിൽ എന്നീ വൈദികരുടെ സഹകാർമ്മികത്വത്തിലും വി. മൂന്നിന്മേൽ കുർബാന നടക്കും. 10.30ന് പ്രദക്ഷിണം, 11.30ന് തമുക്ക് നേർച്ച. ഉച്ചക്ക് 12ന് ആദ്യഫല ശേഖരണ വിഭവങ്ങളുടെ ലേലം. 1.30 ന് കൊടിയിറക്ക്.