മൂവാറ്റുപുഴ: നിർമല കോളേജിലെ സുവോളജി വിഭാഗത്തിന്റെയും വിമൻസ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ ആസ്റ്റർ മെഡിസിറ്റിയുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് പ്രാഥമിക ശുശ്രൂഷ പരിശീലനം നൽകി. ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർ നൊറിനും ടീം അംഗങ്ങളുമാണ് പരിശീലനം നൽകിയത്. കോളേജ് വിമൻസ് സെൽ കോ ഓഡിനേറ്റർ ഡോ. അനീ കുര്യൻ, അദ്ധ്യാപകരായ ടിറ്റു തോമസ്, എസ്. ജയ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.