tata

കൊച്ചി: കൊച്ചിയിൽ രണ്ട് പുതിയ ഇ.വി എക്‌സ്ക്ലൂസിവ് റീട്ടെയിൽ സ്റ്റോറുകൾ ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിൽ ആരംഭിച്ച് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (ടി.പി.ഇ.എം). ഇ.വി ഉപഭോക്താക്കൾക്ക് പരമ്പരാഗ കാർ വില്‍പ്പനയിൽ മികച്ചതും നൂതനവുമായ പർച്ചേസ്, ഓണർഷിപ്പ് അനുഭവങ്ങൾ എന്നിവ ഈ സ്റ്റോറുകളിലൂടെ ലഭിക്കും. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്ന ഉപഭോക്താക്കളുടെ എണ്ണം

കൂടുകയാണ്. കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളിളും എക്‌സ്‌ക്ളൂസിവ് ഇ.വി സർവീസ് സെന്ററുകൾ ആരംഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.