ആലുവ: 19 ഗ്രാം ഹെറോയിനുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസാം നാഗോൺ ബാസിയാഗാവ് സ്വദേശികളായ അൻവർ ഹുസൈൻ (26), നജ്മുൽ അലി (20) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റുചെയ്തത്. പുക്കാട്ടുപടി വയർറോപ്സ് ജംഗ്ഷനിൽവച്ചാണ് ഇവർ പിടിയിലായത്. എടത്തല പൊലീസ് കഴിഞ്ഞ രാത്രിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവരെ പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു.

റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശത്തിലായിരുന്നു പരിശോധന. പൊലീസിനെക്കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ. സെനോദ്, എസ്.ഐമാരായ അരുൺ ദേവ്, അബ്ദുൽ ജമാൽ, എസ്.സി.പി.ഒ ബിനീഷ്, സി.പി.ഒ ഷെഫീഖ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.