പെരുമ്പാവൂർ: എസ്.എൻ.ഡി.പി.യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മെരിറ്റ് ഡേ 2024 യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് നടക്കുന്ന യോഗത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷനാകും. അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ. സദാശിവൻ, വിപിൻ കോട്ടക്കുടി,​ ജയൻപാറപ്പുറം, അനിൽ വളയൻചിറങ്ങര,​ ബിജു വിശ്വനാഥൻ തുടങ്ങിയവർ സംസാരിക്കും.