tourisam-
സിയാൽ കൺവെൻഷൻ സെന്ററിൽ മെഗാ ടൂറിസം ബി 2 ബി മീറ്റിന്റെ ഉദ്ഘാടനം കെ.ടി.ടി.സി പ്രസിഡന്റ് മനോജ് എം. വിജയ് നിർവഹിക്കുന്നു.

നെടുമ്പാശേരി: സന്ദർശകരുടെ പങ്കാളിത്തംകൊണ്ടും കേരളത്തിലെ ടൂറിസം വ്യവസായത്തിന്റെ സാധ്യതകളെ തുറന്നുകാണിക്കുന്ന പരിപാടികൾകൊണ്ടും മെഗാ ടൂറിസം ബി 2 ബി മീറ്റ് സംസ്ഥാനത്തെ വിനോദസഞ്ചാര വ്യവസായത്തിന് കരുത്ത് പകരുന്നതായി. തുഷാർ എന്ന പേരിൽ നടന്ന മീറ്റ് കെ.ടി.ടിസി സംസ്ഥാന പ്രസിഡൻ്റ് മനോജ് എം. വിജയ് ഉദ്ഘാടനം ചെയ്തു. ട്രഷറർ ഡെന്നി ജോസ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റുമാരായ ഷാജി കല്ലായി, ഷിജോ ജോർജ്, ജനറൽ സെക്രട്ടറി മനോജ് മച്ചിങ്ങൽ, ജോ. സെക്രട്ടറി ആനന്ദ് കെ. ആർ എന്നിവർ പ്രസംഗിച്ചു. 200ലേറെ സ്റ്റാളുകൾ സന്ദർശകർക്ക് ടൂറിസം വ്യവസായത്തിന്റെയും അനന്തസാധ്യതകൾ പകർന്നു നൽകി. സമാപന സമ്മേളനത്തിൽ ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായിരുന്നു.