കൊച്ചി: പരസ്യം ലൈക്ക് ചെയ്താൽ പ്രതിഫലം നൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ കൂട്ടുപ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ ഗോപിനാഥ് (60), ഷിഹാബ്(27) എന്നിവരെ കടവന്ത്ര പൊലീസാണ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന പരസ്യലിങ്കുകളിലൂടെയായിരുന്നു തട്ടിപ്പ്. കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി ചേതൻ ബലൂചിയാണ് മുഖ്യപ്രതി. മൂന്നുലക്ഷംരൂപ ഇവർ തട്ടിപ്പിലൂടെ നേടിയതായി പൊലീസ് പറഞ്ഞു.

സമാഹരിച്ച തുക അറസ്റ്റിലായ പ്രതികളുടെ അക്കൗണ്ടിലേക്ക് വകമാറ്റി ചെക്ക് മുഖേന പിൻവലിച്ച് മുഖ്യപ്രതിക്ക് കൈമാറി തട്ടിപ്പ് വിഹിതം കൈപ്പറ്റി വരുന്നതായിരുന്നു ഇവരുടെ രീതി. മലപ്പുറത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.