കൊച്ചി: പുതുക്കലവട്ടത്തെ മരണം നടന്ന വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതിയെ എളമക്കര പൊലീസ് പിടികൂടി. കൊല്ലം സ്വദേശിനി റിൻസി ഡേവിഡാണ് (29) പിടിയിലായത്. കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. മരണവീട്ടിൽ നിന്ന് 14 പവൻ ആഭരണങ്ങളാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്. മോഷ്ടിച്ച സ്വർണം വിറ്റ കൊല്ലത്തെ ജുവലറിയിൽനിന്ന് ആഭരണങ്ങൾ അന്വേഷണസംഘം കണ്ടെടുത്തു.