പറവൂർ: മയക്കുമരുന്നുമായി അസാം നാഗോൺ സ്വദേശി ഇക്ബാൽ അഹമ്മദിനെ (29) വരാപ്പുഴ പൊലീസ് അറസ്റ്റുചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോതാടുള്ള വാടകവീട്ടിൽനിന്ന് 15ലക്ഷംരൂപ വിലവരുന്ന 105ഗ്രാം ബ്രൗൺഷുഗറുമായാണ് പിടികൂടിയത്.1.72ലക്ഷംരൂപയും പിടിച്ചെടുത്തു. അസാമിൽ നിന്ന് ട്രെയിനിൽ നാട്ടിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി അന്യസംസ്ഥാന തൊഴിലാളികൾക്കും പ്രദേശവാസികൾക്കുമാണ് ഇയാൾ വില്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.