d

ന്യൂഡൽഹി. മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ ഡോ.നിള മോഹനനെ കേന്ദ്ര ക്യാബിനറ്റ്

സെക്രട്ടേറിയറ്റിൽ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. പേഴ്സണൽ മന്ത്രാലയത്തിൽ

പ്രവർത്തിച്ചു വരികയായിരുന്നു. ഗോവ, ഡൽഹി എന്നിവിടങ്ങളിൽ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ കളക്ടറായിരിക്കെ കൊവിഡ് കാലത്ത് ഗ്രീൻ ഗോവ എന്ന പേരിൽ നിള നടത്തിയ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഭർത്താവ് അമേയ അഭയങ്കർ സിംഗപ്പൂർ ഹൈക്കമ്മിഷനിൽ ഉദ്യോഗസ്ഥനാണ്. മക്കൾ: വേദാന്ത്, ശിവദ്. പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ കെ.പി.മോഹനന്റെയും വിജയ മോഹനന്റെയും മകളാണ് നിള.