bangles

കഴിഞ്ഞ വാരം പ​വ​ൻ​ ​വി​ല​ 2,000​ ​രൂ​പ​ ​ഉ​യ​ർ​ന്ന് 53.360​ ​രൂ​പ​യി​ലെ​ത്തി

കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ സംസ്ഥാനത്ത് സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞ സ്വർണ വില കഴിഞ്ഞ വാരം അതിശക്തമായി തിരിച്ചുകയറി. ശനിയാഴ്ച മാത്രം​ ​പ​വ​ൻ​ ​വി​ല​ 840​ ​രൂ​പ​ ​ഉ​യ​ർ​ന്ന് 53,360​ ​രൂ​പ​യി​ലെ​ത്തി.​ ​ഗ്രാ​മി​ന്റെ​ ​വി​ല​ 105​ ​രൂ​പ​ ​വ​ർ​ദ്ധി​ച്ച് 6,670​ ​രൂ​പ​യി​ലെ​ത്തി.​ ​കഴിഞ്ഞ വാരം പവന്റെ വിയിൽ രണ്ടായിരം രൂപയുടെ കുതിപ്പാണുണ്ടായത്.
അ​മേ​രി​ക്ക​യി​ലെ​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​യ​തിനാൽ​ ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്കു​ക​ൾ​ ​ഒരു ശതമാനത്തിലധികം ​കു​റ​ച്ചേ​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ജ്യാ​ന്ത​ര​ ​വിപണിയിൽ സ്വ​ർ​ണ​ ​വി​ല​ ​റെ​ക്കാ​ഡ് ​വ​ർ​ദ്ധ​ന​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഇ​തോ​ടൊ​പ്പം​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​യും​ ​ഉ​ക്രെ​യി​നി​ലെ​യും​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​മൂ​ർ​ച്ഛി​ച്ച​തും​ ​സു​ര​ക്ഷി​ത​ ​നി​ക്ഷേ​പ​മെ​ന്ന​ ​നി​ല​യി​ൽ​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​വാ​ങ്ങ​ൽ​ ​താ​ത്പ​ര്യം​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​
വാരാന്ത്യത്തിൽ​ ​സ്വ​ർ​ണ​ ​വി​ല​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ഔ​ൺ​സി​ന് 2,518​ ​ഡോ​ള​ർ​ ​വ​രെ​ ​ഉ​യ​ർ​ന്നെങ്കിലും​ ​ ​ലാ​ഭ​മെ​ടു​പ്പ് ​ശ​ക്ത​മാ​യ​തോ​ടെ​ 2,500​ ​ഡോ​ള​റി​ലേ​ക്ക് ​താ​ഴ്ന്നു.​അ​മേ​രി​ക്ക​യി​ൽ​ ​പ​ലി​ശ​ ​കു​റ​യു​മ്പോ​ൾ​ ​ക​ട​പ്പ​ത്ര​ങ്ങ​ൾ,​ ​ഡോ​ള​ർ​ ​എ​ന്നി​വ​യിലെ വരുമാനം ഇടിയുമെന്നതിനാലാണ് ​നി​ക്ഷേ​പ​ക​ർ​ ​സ്വ​ർ​ണ​ത്തി​ലേ​ക്ക് ​മാ​റി​യ​ത്. കേന്ദ്ര ബാങ്കുകളും വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടി. ബ​ഡ്‌​ജ​റ്റി​ന് ശേഷം ​സ്വ​ർ​ണ​ ​വി​ല​ ​പ​വ​ന് ​ഒ​ര​വ​സ​ര​ത്തി​ൽ​ 50,400​ ​രൂ​പ​ ​വ​രെ​ ​താ​ഴ്‌​ന്നി​രു​ന്നു.​ ​

ആ​ഗോ​ള​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​അ​മേ​രി​ക്ക​യി​ൽ​ ​പ​ലി​ശ​ ​കു​റ​യ്ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളും​ ​ഇ​ന്ത്യ​യി​ൽ​ ​സ്വ​ർ​ണ​ ​വി​ല​ ​വീ​ണ്ടും​ ​ഉയർത്തും

അ​ഡ്വ.​ ​എ​സ്.​ ​അ​ബ്ദു​ൽ​ ​നാ​സർ
സം​സ്ഥാ​ന​ ​ട്ര​ഷ​റർ
ഓ​ൾ​ ​കേ​ര​ള​ ​ഗോ​ൾ​ഡ് ​ആ​ൻ​ഡ് ​
സി​ൽ​വ​ർ​ ​മ​ർ​ച്ച​ന്റ്സ് ​അ​സോ​സി​യേ​ഷൻ

ജു​വ​ല​റി​ക​ളി​ൽ​ ​തി​ര​ക്കേ​റു​ന്നു
സ്വ​ർ​ണ​ ​വി​ല​ ​വീ​ണ്ടും​ ​കൂ​ടു​മെ​ന്ന​ ​പ്ര​വ​ച​ന​ങ്ങ​ൾ​ ​ശ​ക്ത​മാ​യ​തോ​ടെ​ ​സം​സ്ഥാ​ന​ത്തെ​ ​ജു​വ​ല​റി​ക​ളി​ൽ​ ​തി​ര​ക്ക് ​കൂ​ടു​ന്നു.​ ​ ​വി​വാ​ഹ​ ​സീ​സ​ൺ​ ​തുടങ്ങിയതോടെ​ ​വി​ല​യി​ലെ​ ​വ​ൻ​ ​വ​ർ​ദ്ധ​ന​ ​ഉ​പ​ഭോ​ക്താ​ക്ക​ളെ​ ​വ​ല​യ്ക്കു​ക​യാ​ണ്.​ ​ച​ര​ക്ക്,​ ​സേ​വ​ന​ ​നി​കു​തി​യും​ ​സെ​സും​ ​പ​ണി​ക്കൂ​ലി​യു​മ​ട​ക്കം​ ​നി​ല​വി​ൽ​ ​സ്വ​ർ​ണം​ ​വാ​ങ്ങു​മ്പോ​ൾ​ ​വി​ല​ ​പ​വ​ന് 58,000​ ​രൂ​പ​യി​ല​ധി​ക​മാ​കും.​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ​വ​ൻ​ ​വി​ല​ ​വീ​ണ്ടും​ 55,000​ ​രൂ​പ​ ​ക​ട​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ഏ​റെ​യാ​ണെ​ന്ന് ​ജു​വ​ല​റി​ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ ​പ​റ​യു​ന്നു.