sharada

തിരുവനന്തപുരം.ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിറകെ പോകാതെ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനാണ് ശ്രമിക്കേണ്ടതെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ.വയനാട്ടിലെ കാര്യങ്ങൾ ഓർക്കുമ്പോൾ വലിയ സങ്കടമാണ്. റിപ്പോർട്ട് സമർപ്പിച്ചിട്ടു തന്നെ അഞ്ചു വർഷമായി. ഇപ്പോൾ അത് ചർച്ച ചെയ്യേണ്ട സമയമാണോ? റിപ്പോർട്ടിൽ എന്തു നടപടി സ്വീകരിക്കണമെന്നൊക്കെ തീരുമാനിക്കേണ്ടത് സർക്കാരാണ്.വളരെ പരിശ്രമിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.അതിനൊരുപാട് തുക ചെലവഴിച്ചെന്ന് ചിലർ പറയുന്നതു കേട്ടു.സത്യസന്ധമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിനെ കുറിച്ച് അദ്ധ്യക്ഷയല്ലാതെ അംഗങ്ങൾ ആരും പ്രതികരിക്കില്ലെന്ന് നേരുത്തെ തീരുമാനിച്ചതാണെന്നും ശാരദ പറഞ്ഞു.ചെന്നൈയിലെ വസതിയിൽ നിന്നും ഫോണിൽ കേരളകൗമുദിയോടു സംസാരിക്കുകയായിരുന്നു അവർ.