തിരുവനന്തപുരം. പീഡനകേസിൽ പ്രതിയായ നടൻ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെയ്ക്കണോ ,വേണ്ടയോയെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന്സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.പൊലീസ് അന്വേഷിക്കുകയാണ്.കുറ്റം കണ്ടെത്തിയാൽ ആരെയും സംരക്ഷിക്കില്ല.സി.പി.ഐയ്ക്ക് എന്തും പറയാം.അവർ വേറൊരു പാർട്ടിയാണ്.കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ എം.വി.ഗോവിന്ദൻ പറഞ്ഞു.പരാതികളെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.എം.എൽ.എ അല്ല ആരായാലും തെറ്റു ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ല.മുകേഷിന്റെ കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല .ഇപ്പോൾ ഒഴിയണോ? കുറച്ചു കഴിഞ്ഞ് ഒഴിയണമോയെന്നൊക്കെ പാർട്ടി ചർച്ച ചെയ്യട്ടെ.ഗോവിന്ദൻ വ്യക്തമാക്കി.പ്രതിപക്ഷ എം.എൽ.എ മാർ പ്രതികളായപ്പോൾ എം.എൽ.എ സ്ഥാനം രാജിവെയ്ക്കുന്ന കാര്യം കോൺഗ്രസ് തീരുമാനിക്കട്ടെയെന്നാണ് സി.പി.എം.പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട്
പൂർണമായും പുറത്തുവിടണം
സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായമെന്ന്
ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദൻ പറഞ്ഞു.പുറത്തു വിടരുതെന്ന് ജസ്റ്റീസ് ഹേമ തന്നെയാണ് രേഖാമൂലം ആവശ്യപ്പെട്ടത്. കമ്മിറ്റി കണ്ടെത്തിയ വിവരങ്ങൾ പുറത്തുവിട്ട് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്.
ശ്രീജേഷിന്റെ സ്വീകരണം
വീഴ്ച പാടില്ലായിരുന്നു
ഒളിമ്പിക് മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഹോക്കി താരം ശ്രീജേഷിനു സ്വീകരണം നൽകുന്ന കാര്യത്തിൽ വീഴ്ച വരാൻ
പാടില്ലായിരുന്നുവെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ആണവനിലയം സ്ഥാപിക്കുന്ന കാര്യം പാർട്ടിയുടെ മുന്നിൽ വന്നിട്ടില്ലെന്നും ഗോവിന്ദൻ വിശദീകരിച്ചു.