ഇടടുക്കി:അറുപത് വയസ് പൂർത്തിയായ ബി.പി.എൽ വിഭാഗത്തിലുള്ള മുതിർന്ന പൗരന്മാർക്ക് പല്ല് വയ്ക്കാനും ഗ്ലുക്കോമീറ്റർ വാങ്ങാനും സർക്കാർ സഹായം നൽകുന്നു.. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലുക്കോമീറ്റർ സൗജന്യമായി നൽകുന്ന പദ്ധതിയാണ് 'വയോമധുരം' . സുനീതി പോർട്ടലിൽ ഓൺലൈനായി അപേക്ഷ നൽകാം. പ്രമേഹരോഗിയാണെന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ സാക്ഷ്യപത്രമോ മറ്റ് രേഖയോ, പ്രായം തെളിയിക്കുന്നതിന് ആധാർ കാർഡ്, ബി.പി.എൽ റേഷൻ കാർഡ് അല്ലെങ്കിൽ ബി.പി.എൽ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം .മുതിർന്ന പൗരന്മാർക്ക് സൗജന്യമായി കൃത്രിമ ദന്തനിര വച്ച് നൽകുന്ന പദ്ധതിയാണ് 'മന്ദഹാസം'. ഒരു ഗുണഭോക്താവിന് 10,000 രൂപയാണ് ലഭിക്കുക.പ്രായം തെളിയിക്കുന്ന രേഖ, കൃത്രിമ പല്ലുകൾ വയ്ക്കുന്നതിന് അനുയോജ്യമെന്ന് അംഗീകൃത ദന്തിസ്റ്റിന്റെ നിശ്ചിത ഫോറത്തിലുള്ള സാക്ഷ്യപത്രം, ബി.പി.എൽ റേഷൻ കാർഡ് അല്ലെങ്കിൽ ബി.പി.എൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സുനീതി പോർട്ടലിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.സാക്ഷ്യപത്രത്തിന്റെ മാതൃക sjd.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ :04862228160