ഇടുക്കി: കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് എസ്.എസ് .എൽ.സി, പ്ലസ്ടു വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടി.സർക്കാർ സ്‌കൂളിലോ, എയ്ഡഡ് സ്‌കൂളിലോ പഠിച്ച് എസ് എസ് .എൽ.സി, റ്റി.എച്ച്.എസ് എൽ.സി, ഹയർസെക്കണ്ടറി, വൊക്കോഷണൽ ഹയർസെക്കണ്ടറി പരീക്ഷകളിൽ ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ മാതാപിതാക്കളാണ് നിശ്ചിത ഫാറത്തിൽ അപേക്ഷ നൽകേണ്ടത്. തടിയമ്പാട് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862235732