തൊടുപുഴ: ഇടുക്കി ,തൃശ്ശൂർ , കോട്ടയം ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി 'നിയുക്തി 2024' മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 31 ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയുടെ സഹകരണത്തോടെ കുസാറ്റ് കാമ്പസിലാണ് ഫെയർ നടക്കുക.45 വരെ പ്രായമുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി പങ്കെടുക്കാവുന്നതാണ്. jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം . കൂടുതൽ വിവരങ്ങൾക്ക് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ 04842422452, 04842422458, 9446025780, 8301040684 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.