തൊടുപുഴ: ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴ ഈസ്റ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും കുടയത്തൂർ മിസ്റ്റി വാലി ഓഡിറ്റോറിയത്തിൽ ഗാട്ട് ഏരിയ ലീഡർ അഡ്വ. എ വി.വാമൻകുമാർ ഉദ്ഘാടനം ചെയ്തു മുൻ സോൺ ചെയർപേഴ്‌സൺ പി. വി. ഷാജു അദ്ധ്യക്ഷത വഹിച്ചു ചീഫ് പ്രോഗ്രാം കോർഡിനേറ്റർ. പ്രൊഫ. സാംസൺ തോമസ് പുതിയ മെമ്പർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു കരിയർ മാപ്പിങ്ങിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് സെക്രട്ടറി മനോജ് ഗോവിന്ദ് നിർവഹിച്ചു റീജിയണൽ ചെയർമാൻ ജെയ്‌സ് ജോൺ, സോൺ ചെയർമാൻ ഷൈജൻ സ്റ്റീഫൻ,മുൻ റീജിയണൽ ചെയർമാൻ നോബി സുദർശൻ, എമി തെരേസ സുബിൻ, ഇർഷാ കെ ശങ്കർ, ബിബിൻ ജോസഫ്, ഗൗതം കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റായി ഡിയോൺ തോമസ്,സെക്രട്ടറിയായി ബിനു ചന്ദ്രൻ,, ട്രഷററായി എൻ. പി. പോൾ എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് ലയൺസ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഇർഷാ കെ ശങ്കർ നയിച്ച മ്യൂസിക് നൈറ്റും അരങ്ങേറി.