കട്ടപ്പന :പുളിയന്മലയിലെ അറവുശാല നവീകരിക്കാൻകൗൺസിൽ യോഗം തീരുമാനിച്ചു. . നഗരസഭയുടെ ഉടമസ്ഥയിലുള്ള പുളിയന്മലയിൽ പ്രവർത്തിക്കുന്ന അറവ് ശാലയുടെ മെഷിനറികൾ തുരുമ്പ് എടുത്തതിനാൽ അറവുശാലയുടെ മാനദണ്ഠ പ്രകാരമല്ല പ്രവർത്തിക്കുന്നതെന്ന് ക്ലീൻസിറ്റി മാനേജർ റിപ്പോർട്ട് നൽകിയിരുന്നു.
റിപ്പോർട്ടിന്റെ് അടിസ്ഥാനത്തിലാണ് അറവുശാല നവീകരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചത്.കട്ടപ്പന നഗരസഭയുടെ സ്ഥലങ്ങൾ വിവിധ വകുപ്പുകൾക്ക് നൽകിയതിനാൽ മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾക്ക് സ്ഥല സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യമാണ്.നഗരസഭ പരിധിയിൽ റവന്യൂ വകുപ്പിന്റ് കൈവശമുള്ള സ്ഥലങ്ങൾ ലഭ്യാമാക്കുന്നതിന് സർക്കാരിന് അപേക്ഷ നൽകാനും കൗൺസിൽ തീരുമാനിച്ചു.കട്ടപ്പന നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന അനാഥാലയങ്ങളിലെ അന്തേവാസികൾ മരണപ്പെടുമ്പോൾ സൗജന്യമായി നഗരസഭ ശന്ത്രി തീരം സ്മശാനത്തിൽ സംസ്‌ക്കരിക്കുന്നതിനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.നഗരസഭ ചെയർ പേഴ്‌സൺ ബീന റ്റോമി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലിൽ അവതരിപ്പിച്ച 16 അജണ്ടകളും അംഗികരിച്ചു.