വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ കർക്കടക മാസ വാവുബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പുലർച്ചെ അഞ്ചിന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിലാണ് ബലിതർപ്പണം നടക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ബലിതർപ്പണത്തിനും ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി വഴിപാടുകൾ സമർപ്പിക്കാനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പിതൃനമസ്‌കാരം, തിലഹവനം, നെയ്‌വിളക്ക് സമർപ്പണം, മറ്റ് വഴിപാടുകൾ എന്നിവ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കും.

കാഞ്ഞിരമറ്റം : ശ്രീമഹാദേവക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ 4.30 മുതൽ പിതൃബലിതർപ്പണചടങ്ങുകൾ ആരംഭിക്കും. ഭക്തർക്ക് പിതൃശാന്തിക്കും പിതൃദോഷപരിഹാരങ്ങൾക്കുമായി വഴിപാടുകൾ നടത്തുന്നതിന് ക്ഷേത്രമുറ്റത്ത് കൂടുതൽ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ബലിതർപ്പണത്തിനായി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും ഏർപ്പാടു ചെയ്തിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.ക്ഷേത്രത്തിൽ നടന്നു വരുന്ന ഭാഗവത സപ്താഹയജ്ഞം നാളെ സമാപിക്കും.ഉച്ചയ്ക്ക് ഒരുമണി മുതൽ പ്രസാദമൂട്ടും ഉണ്ടായിരിക്കും.

അരിക്കുഴ: എസ്. എൻ. ഡി. പിശാഖാങ്കണത്തിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി രതീഷ് ശാന്തിയുടെ കാർമികത്യത്തിൽ ശനിയാഴ്ച രാവിലെ 6മണി മുതൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.പിതൃനമസ്‌കാരം, അടച്ചുനമസ്‌കാരം തുടങ്ങി എല്ലാ വഴിപാടുകളും നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ശാഖ പ്രസിഡന്റ് വിദ്യാസാഗർ സെക്രട്ടറി ചന്ദ്രവതി വിജയൻ എന്നിവർ അറിയിച്ചു.

പരിയാരം: പരിയാരം ശ്രീ സുബ്രഹ്മണ്യ ഗുരുദേവക്ഷേത്രത്തിൽ പിതൃസ്മരണയും കർക്കിടക മാസ വാവുബലിയും ശനിയാഴ്ച രാവിലെ 5. 30 മുതൽ ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തികളുടെയും ക്ഷേത്രം ശാന്തി ബിബിൻ ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ നടത്തും.
ക്ഷേത്രത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ച് വിപുലമായ സൗകര്യങ്ങളാണ് ഭക്തജനങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അന്നേദിവസം ക്ഷേത്രത്തിൽ നമസ്‌കാരം,കൂട്ട നമസ്‌കാരം,തിലഹവനം, സായൂജ്യപൂജ എന്നീ വഴിപാടുകൾ ഉണ്ടായിരിക്കും.

ഇടുക്കി :ഇടുക്കി ശ്രീധർമ്മശാസ്താ ദേവി ഗുരുദേവ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 5.30 മുതൽ കർക്കിടക വാവുബലി മഹേന്ദ്രൻ ശാന്തികളുടെ നേതൃത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി ശ്രീലാൽ അറിയിച്ചു.

രാജാക്കാട്: എസ്. എൻ. ഡി. പിയോഗം രാജാക്കാട് ശാഖയുെ ശ്രീമഹാദേവർ ക്ഷേത്രത്തിൽ കർക്കിടക വാവുബലിയോടനുബന്ധിച്ച് ശനിയാഴ്ച്ച രാവിലെ ആറ്മുതൽ ബലിതർപ്പണവും പിതൃനമസ്ക്കാരവും നടക്കും.

കൊച്ചറ: കൈലാസഗിരി ശിവപാർവതി ക്ഷേത്രത്തിൽ നാളെ രാവിലെ ആറ് മുതൽ ക്ഷേത്രം ശാന്തി അഭിനവ് ശാന്തിയുടെ കാർമികത്വത്തിൽ ബലി തർപ്പണം, പിതൃസ്മരണ എന്നിവ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കാഞ്ഞാർ: മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി തർപ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ അഞ്ച് മുതൽ ബലിതർപ്പണം ആരംഭിക്കും. ക്ഷേത്രം മേൽശാന്തി മഹേഷ് മുഖ്യകാർമ്മികത്വം വഹിക്കും. ചടങ്ങുകൾക്ക് എത്തുന്നവർക്ക് വിശേഷാൽ പൂജകൾ പിതൃ നമസ്‌കാരം, തിലഹവനം തുടങ്ങിയ വഴിപാടുകൾ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

വണ്ണപ്പുറം: കാഞ്ഞിരക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ശനിയാഴ്ച്ച രാവിലെ 5.30 മുതൽ കർക്കിടക വാവുബലി നടക്കും. ക്ഷേത്രം തന്ത്രി എൻ. വി. സുധാകരൻ തന്ത്രി, മേൽശാന്തി ബാബു ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ബലിതർപ്പണത്തിന്ശേഷം ഔഷധക്കഞ്ഞിവിതരണം നടക്കും.

കുടയത്തൂർ: കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തിൽ നാളെ രാവിലെ അഞ്ച് മുതൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. ബലിതർപ്പണത്തിന് കോതമംഗലം ഇടപ്പിള്ളി ഇല്ലം എസ്. അനൂപ് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിൽ നടക്കുന്ന പിതൃ പൂജ, വിഷ്ണു പൂജ ശ്രാദ്ധമൂട്ട് തുടങ്ങിയ വഴിപാടുകൾക്ക് ക്ഷേത്രം മേൽശാന്തി ഇരളിയൂർ മന ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും .

തൊ​പ്പി​പ്പാ​ള​ : എ​സ് .എ​ൻ​ ഡി​ പി​ ശാ​ഖാ​യോ​ഗം​ ഗു​രു​ദേ​വ​ ക്ഷേ​ത്ര​ സ​ന്നി​ധി​യി​ൽ​​ നാളെ രാ​വി​ലെ​ 5​.3​0​ മു​ത​ൽ​ 1​0​ മ​ണി​ വ​രെ​ ക്ഷേ​ത്രം​ ത​ന്ത്രി​ ഷാ​ജ​ൻ​ ശാ​ന്തി​ക​ളു​ടെ​ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ബ​ലി​ത​ർ​പ്പ​ണ​ ച​ട​ങ്ങു​ക​ൾ​ ന​ട​ത്തും. പി​തൃ മോ​ക്ഷാ​ർ​ത്ഥം​ തി​ല​ഹ​വ​നം​,​ പി​തൃ​ന​മ​സ്കാ​രം​ എ​ന്നി​വ​യും​ ന​ട​ത്താൻ ​ അ​ന്നേ​ദി​വ​സം​ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും​.