ഇടുക്കി : ജില്ലയിൽ സ്ഥിരതാമസക്കാരായ നേവിയിൽ നിന്നും വിരമിച്ച വിമുക്ത ഭടന്മാർ, വിമുക്തഭടന്മാരുടെ വിധവകൾ എന്നിവരുമായി ഐ എൻ എസ് ദ്രോണാചാര്യയിൽ നിന്നുള്ള പ്രതിനിധികൾ സമ്പർക്ക പരിപാടി നടത്തുന്നു. 16 ന് രാവിലെ 11 മുതൽ 1 വരെ തൊടുപുഴയിലുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ വച്ചാണ് പരിപാടി.പുതിയ ക്ഷേമ പദ്ധതികൾ, പരാതി പരിഹാരം, പെൻഷൻ തുടങ്ങിയവ സംബന്ധിച്ച് നാവികസേന പ്രതിനിധികളുമായി നേരിട്ട് അന്വേഷണങ്ങൾ നടത്താവുന്നതാണ്.