അടിമാലി: തെരുവുനായ ആക്രമണം, പത്തിലേറെപ്പേർക്ക് കടിയേറ്റു. പേപ്പട്ടിയെന്ന് സംശയം.രണ്ട് ദിവസങ്ങളായി പാഞ്ഞ് നടക്കുന്ന തെരുവുനായ 17 ഓളം പേരെയാണ് കടിച്ചത്. ചാറ്റുപാറ വാടയാടി മനോജ് (54) ചാക്കോ, (72)പുത്തൻപുരക്കൽ മച്ചിപ്ലാവ്, ആൻസി (53) ചെല്ലമ്മ (67) സ്വപ്ന (40) പൗലോസ് (60) പത്രോസ്(75) രാജി (42) ശ്രീഹരി (3) നീ മ (19),ബൈ ത്യാസ്, (50) മേരി (65) ശേഖർ (10) അനസ്(44) സൈനുവൽ (26) എന്നിവരാണ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്.മച്ചിപ്ലാവ്,ചാറ്റുപാറ, അടക്കമുള്ള ഇടങ്ങളിൽ ഭീതി പരത്തിയ നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തൊടുപുഴയിൽ നിന്നും ഡോഗ് റെസ്‌ക്യൂ ടീം എത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല.