dharna

പീരുമേട്: പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടും പുലിയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഏലപ്പാറ, ഹെലിബറിയാ , കോഴിക്കാനം പുതുവൽ , തുടങ്ങിയ പ്രദേശങ്ങളിൽ ഏതാനും ദിവസങ്ങളായി പുലിയുടെ അക്രമം വർദ്ധിച്ചിരിക്കയാണ്. വളർത്തു മൃഗങ്ങളെ ഉൾപ്പടെ പശുക്കളെയും, വളർത്തുനായ്ക്കളെയും പുലി പിടിച്ചു .വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യവും പതിഞ്ഞിരുന്നു. എന്നിട്ടും പുലിയെ ജനവാസ മേഖലയിൽ നിന്നും പിടികൂടി ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല എന്ന് ആരോപിച്ചാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്നലെ മുറിഞ്ഞപുഴ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് , അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിൻ ആൽബർട്ട് , പഞ്ചായത്ത് മെമ്പർമാർ പന്നിവർ നേതൃത്വം നൽകി. പുലിയെ പിടികൂടാൻ കൂടി സ്ഥാപിക്കാം എന്ന വനംവകുപ്പ് അധികൃതരുടെഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.