അടിമാലി: കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ ഗ്യാസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്.മൂന്നാർ സ്വദേശി അലക്സ്(45) നാണ് പരിക്കേറ്റത്. ഇയാളെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാറിലെ ഇൻഡ്യൻ ഓയിൽ ഗ്യാസ് വിതരണക്കാരായ സഹ്യ ഗ്യാസ് ഏജൻസിയിൽ നിന്നും കാലിയായ ഗ്യാസ് കുറ്റിയുമായി എറണാകുളത്തിന് പോകുകയായിരുന്ന ലോറിയാണ് നാഷണൽ ഹൈവേയിൽ കല്ലാറിനു സമീപം കരടിപ്പാറയിൽ നിയന്ത്രണം വിട്ട്കൊക്കയിലേക്ക് മറിഞ്ഞത്.ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നുയായിരുന്നു അപകടം. നൂറ് അടിയോളം താഴ്ചയുള്ളകൊക്കയിലേക്ക് തല കീഴായിമറിയുകയായിരുന്നു. ഡ്രൈവർ സാരമായ പരിക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.