ഇടുക്കി: സ്വകാര്യ ഭൂമികളിലെ തടിയുത്പാദനം വർദ്ധിപ്പിക്കുന്നതിനായി വനം വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ് , കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതാണ് പദ്ധതി . 50 തൈകൾ മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും, 201 മുതൽ 400 വരെ തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000/രൂപ) 401 മുതൽ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16,000/രൂപ) ധനസഹായം നൽകും.പൂരിപ്പിച്ച അപേക്ഷ 20 ന് വൈകിട്ട് 5 ന് മുൻപായി ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷാ ഫോറം വനംവകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ forest.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വെള്ളപ്പാറയിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസുമായി നേരിട്ടോ 04862232505 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.