തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടമി രോഹിണി ദിനത്തിൽ നടത്തുന്ന 1111 ലിറ്റർ പാൽ പായസത്തിന്റെയും 5555 ഉണ്ണിയപ്പത്തിന്റെയും ചെലവിലേക്കുള്ള ആദ്യ സംഭാവന ക്ഷേത്രം ജീവനക്കാരുടെ പ്രതിനിധി മോഹൻദാസിൽ നിന്ന് രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ ഏറ്റുവാങ്ങി. കീഴ്ശാന്തി അനു തിരുമേനി മുഖ്യകാർമ്മികനായിരുന്നു. തൊടുപുഴയിലെ പ്രമുഖ
വ്യാപാരി ഫ്രണ്ട്സ് വിജയൻ നിവേദ്യത്തിനുള്ള സാധനങ്ങൾ കാണിക്കയായി സമർപ്പിക്കും. ക്ഷേത്രം മാനേജർ ബി. ഇന്ദിര, ഉപദേശക സമിതി അംഗങ്ങളായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ, ക്ഷേത്രം ജീവനക്കാരായ ജയൻ വാര്യർ, അജിത് പിഷാരടി, ജിതിൻ മാരാർ, രതീഷ് മാരാർ, നാദസ്വരം സുനി, ലതാനായർ, സുനിതാനായർ, ഇന്ദുചൂഢൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ.തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടമി രോഹിണിമഹാനിവേദ്യത്തിന്റെ ആദ്യസംഭാവന ക്ഷേത്രം ജീവനക്കാരുടെ പ്രതിനിധി മോഹൻദാസിൽ നിന്ന് രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ ഏറ്റുവാങ്ങുന്നു