തൊടുപുഴ: തപസ്യ കലാസാഹിത്യവേദിയുടെ ജില്ലാ പഠനശിബിരം ഞായറാഴ്ച്ച ഇടവെട്ടി ശ്രീകൃഷ്ണക്ഷേത്രം കൃഷ്ണാമൃതം ഊട്ടുപുരയിൽനടക്കും തപസ്യ സംസ്ഥാന സെക്രട്ടറിയും ചിത്രകാരനുമായ പി ജി ഗോപാലകൃഷ്ണൻ പഠനശിബിരം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന അനുസ്മരണചടങ്ങിൽ ജില്ലാ അദ്ധ്യക്ഷൻ വി കെ സുധാകരൻ ഹാസ്യസാഹിത്യകാരൻ നാരദർ തൊടുപുഴയെ അനുസ്മരിച്ച് പ്രസംഗിക്കും. സംസ്ഥാന സമിതിയംഗം വി ൽകെ ബിജു , ജില്ലാ ജനറൽ സെക്രട്ടറി എം ൽഎം മഞ്ജുഹാസൻ , ജില്ലാ വൈസ് പ്രസിഡന്റ് രമ ൽപി നായർ , സെക്രട്ടറി സിജു ബി പിള്ള എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.