കട്ടപ്പന :മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കാഞ്ചിയാർ പള്ളിക്കവലയിലെ വ്യാപാരസ്ഥാപനങ്ങൾ പൊളിച്ച് നീക്കിത്തുടങ്ങി റോഡ് പുറംപോക്ക് കയ്യേറി നിർമ്മിച്ചിരുന്ന കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റുന്നത് . പതിറ്റാണ്ടുകൾക്ക് മുമ്പ് മേഖലയിൽ പ്രവർത്തനമാരംഭിച്ച വ്യാപാരസ്ഥാപനങ്ങളായിരുന്നു ഇവ. മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഐറിഷ് ഓടയും ഫുട്പാത്തും നിർമ്മിക്കുന്നതിന് കെട്ടിടങ്ങൾ തടസ്സമായിരുന്നു. റോഡ് പുറമ്പോക്കിൽ നിർമ്മിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ പഞ്ചായത്ത് നിരവധി തവണനോട്ടീസ് നൽകിയിരുന്നുവെങ്കിലും ഒഴിഞ്ഞ്പോകാൻ വ്യാപാരികൾ തയ്യാറായിരുന്നില്ല.പഞ്ചായത്തിന്റെ ഭാഗത്തുനിന്നും വീണ്ടും അവസാനഘട്ട നോട്ടീസും നൽകിയതോടെ വ്യാപാരികൾ കോടതിയെ സമീപിക്കുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചകളിൽ വ്യാപാരികൾ കടമുറികൾ ഒഴിഞ്ഞു പോകാൻ തയ്യാറാവുകയായിരുന്നു. ഇവരിൽ പലരും കെട്ടിടങ്ങൾ ഭാഗികമായി പൊളിക്കുകയും ചെയ്തു. തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെട്ടിടങ്ങൾ പൂർണമായി പൊളിച്ച് നീക്കാൻ നടപടി സ്വീകരിച്ചത്.
=ഹൈറേഞ്ചിന്റെ ഗതാഗത രംഗത്ത് കുതിച്ച്കയറ്റത്തിന് ഉപകരിക്കുന്ന മലയോര ഹൈവെയിലെ തടസങ്ങൾ ഒന്നൊന്നായി മാറുമ്പോൾ മേഖലയിൽ വ്യാപാരം, കൃഷി, ടൂറിസം രംഗത്ത് സമൂലമാറ്റത്തിന് ഇടവരുത്തും
ഫുട്പാത്ത്
നിർമ്മിക്കും
മുൻപ് കെട്ടിടങ്ങൾ തടസ്സമായി നിന്നിരുതോടെ മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കേണ്ടിയിരുന്ന ഐറിഷ് ഓടയുടെ നിർമ്മാണം മേഖലയിൽ നടന്നിരുന്നില്ല . വ്യാപാര സ്ഥാപനങ്ങൾ പൂർണമായി പൊളിച്ചു നീക്കിയതോടെ ഇവിടെ ഫുട്പാത്തടക്കം നിർമ്മിക്കാനാണ് ലക്ഷ്യം വെക്കുന്നത് . ഇത് കുടിയേറ്റ ഗ്രാമമായ കാഞ്ചിയാർ പള്ളിക്കവലക്ക് പുതിയ മുഖച്ഛായയുംകൈവരും.