കട്ടപ്പന :കാഞ്ചിയാർ ഗവ :ട്രൈബൽ എൽ പി സ്‌കൂളിന്റെ ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറി എന്ന പരാതിയുമായി സ്‌കൂൾ അധികൃതരും പിടിഎ യും രംഗത്ത് വന്നത്. 1956 ൽ സ്‌കൂളിനായി 50 സെന്റ് സ്ഥലം സ്വകാര്യ വ്യക്തി നൽകിയതായിട്ടാണ് രേഖകൾ പറയുന്നത് .ഈ 50 സെന്റ് ഉണ്ടായിരുന്ന ഭൂമിയിൽ 15 സെന്റ് സ്ഥലം ഇപ്പോൾ കുറവാണ്. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയതോടെയാണ് ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ പരാതിയിൽ മേൽ പറഞ്ഞ ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഇത് സ്‌കൂളിന് തിരിച്ച് നൽകുന്നതിനുള്ള തുടർനടപടികളെല്ലാം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2016 ൽ എൽ. പി സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി ഭൂമി അളന്നിരുന്നു.അളവിൽ 50 സെന്റ് ഭൂമിയാണ് സ്‌കൂളിന് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ ഇതിൽ 15 സെന്റ് കുറവ് ഉണ്ടായി. സ്‌കൂളിന്റെ ഭൂമിയുടെ സമീപത്തായി ഉള്ള ഭൂ ഉടമ സ്‌കൂളിന്റെ ഭൂമി കയ്യേറിയതായി സ്‌കൂൾ അധികൃതർക്ക് സംശയം ഉണ്ടായി.ഇതേ തുടർന്ന് സ്‌കൂൾ അധികൃതരും പി ടി എ യും നിരവധി പരാതികളുമായി വിവിധ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങിയിരുന്നു . എന്നാൽ നടപടി ഉണ്ടായില്ല.തുടർന്നാണ് ജില്ലാ ഭരണ കൂടത്തെ സമീപിച്ചത്.
വർഷങ്ങൾക്ക് മുമ്പ് സ്‌കൂളിന് ഭൂമി നൽകിയ ഉടമകളുടെ വാദം കേൾക്കുകയും .സർവ്വെ വിഭാഗം ഭൂമി അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു. താലൂക്ക് വില്ലേജ് ഉദ്യോഗസ്ഥർ സംഘത്തിൽ ഉണ്ടായിരുന്നു.