കട്ടപ്പന :കാഞ്ചിയാർ മുരിക്കാട്ടുകുടിയിൽ ഏലത്തട്ട മോഷ്ടിച്ചയാൾ പിടിയിലായി. മുരിക്കാട്ടുകുടി കരപ്പാറയിൽ ജയിംസ് (51) ആണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച പകൽ 11 മണിയോടുകൂടി കോഴിമല മുരിക്കാട്ടുകൂടിയിൽ ലാലിച്ചൻ പാട്ടത്തിനു കൊടുത്തിരിക്കുന്ന തോട്ടത്തിൽ നിന്നുമാണ് തട്ടയും ശരവും മോഷണം പോയത്. തോട്ടം ഉടമ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനേത്തുടർന്ന് കട്ടപ്പന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.