തൊടുപുഴ: ​കാ​രി​ക്കോ​ട് നൈ​നാ​ര് പ​ള്ളി​ ചീ​ഫ് ഇ​മാം​ അ​ൽ​ ഹാ​ഫി​സ് നൗ​ഫ​ൽ​ കൗ​സ​രി​യു​ടെ​യും​ ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ്റ് പി​.പി​. അ​ബ്ദു​ൾ​ അ​സീ​സ് ഹാ​ജി​യു​ടെ​യും​ പ​രി​പാ​ല​ന​ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ​യും​ നേ​തൃ​ത്വ​ത്തി​ൽ​ മ​ഹ​ല്ല് ജ​മാ​അ​ത്തി​ലെ​ സു​മ​ന​സു​ക​ളുടെ സഹായത്താൽ വ​യ​നാ​ട് ദുരന്തത്തിലകപ്പെട്ടവർക്ക് ര​ണ്ട് വീ​ട് നി​ർ​മ്മിച്ചു നൽകാൻ തീരുമാനം. പ​ള്ളി​യി​ൽ​ നി​ന്ന് പ്രാ​ഥ​മി​ക​മാ​യി​ വീ​ട് നി​ർ​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ​ സാ​മ്പ​ത്തി​ക​ സ​മാ​ഹ​ര​ണം​ ന​ട​ത്തി​. ചു​രു​ങ്ങി​യ​ സ​മ​യം​ കൊ​ണ്ട് പ​ള്ളി​യി​ൽ​ നി​ന്ന് മാ​ത്രം​ ഏ​ക​ദേ​ശം​ 1​5​ ല​ക്ഷ​ത്തോ​ളം​ രൂ​പ​ സ​മാ​ഹ​രി​ക്കാ​ൻ​ സാ​ധി​ച്ചു​. 2​0​1​8​ലെ​ മ​ഹാ​പ്ര​ള​യത്തിലും​ തു​ട​ർ​ന്നു​ണ്ടാ​യ​ വി​വി​ധ​ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ലും​നൈ​നാ​ര് പ​ള്ളി​ മ​ഹ​ല്ല് ജ​മാ​അ​ത്ത് സഹായം നൽകിയിരുന്നു..