തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 6 മുതൽ 13 വരെ സപ്താഹ യജ്ഞവും പ്രഭാഷണവും നടക്കും. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ഭാഗവത സപ്താഹത്തിൽ തൃശൂർ ഇരുനിലംകോട്ട് ജ്ഞാനാന്ദ സരസ്വതി യജ്ഞാചാര്യനായിരിക്കും. യജ്ഞത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഭക്തർക്ക് അന്നദാനം അടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച വൈകുന്നേരം 4 ന് കലവറ നിറക്കൽ, 5ന് ആചാര്യവരണം, 5.15ന് ഭദ്രദീപം തെളിയിക്കൽ, 5.30ന് സ്വാമി നിഖിലാനന്ദസരസ്വതി നയിക്കുന്ന ഭാഗവത മാഹാത്മ്യ പാരായണ പ്രഭാഷണം, ഒന്നാം ദിവസം രാവിലെ ഗണപതിഹോമം, 6 മുതൽ വിഷ്ണു സഹസ്രനാമം, തുടർന്ന് ഭാഗവതപാരായണവും പ്രഭാഷണവും.മൂന്നാം ദിവസം ഭരതചരിതം, ഭൂഗോളജ്യോതിർഗോളവർണ്ണന, അജാമിളോപാഖ്യാനം, വൃത്രാസുരചരിതം, ചിത്രകേതു ഉപാഖ്യാനം, പ്രഹ്ലാദചരിതം, നരസിംഹാവതാരം, നാലാം ദിവസം പ്രഹ്ലാദസ്തുതി, വർണ്ണാശ്രമധർമ്മങ്ങൾ, ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, മത്സ്യാവതാരം, കൂർമ്മാവതാരം, ധന്വന്തരീഅവതാരം, വാമനാവതാരം, പരശുരാമാവതാരം, ബാലരാമാവതാരം, ശ്രീകൃഷ്ണാവതാരം, അഞ്ചാം ദിവസം പൂതനാമോക്ഷം, കാളിയമർദ്ദനം, ബാലലീല, വത്സസ്‌തേയം, ബ്രഹ്മസ്തുതി, ഗോവർദ്ധനോദ്ധാരണം, ഗോവിന്ദാഭിഷേകം, രാസലീല, കംസവധം, ഉദ്ധവദൗത്യം, രുഗ്മിണീസ്വയംവരം, ആറാം ദിവസം സ്യമന്തകോപാഖ്യാനം, നരകാസുരവധം, ബാണയുദ്ധം, രാജസൂയം, സുദാമാചരിതം, സന്താനഗോപാലം, നിമിനവയോഗി സംവാദം, ഉദ്ധവോപദേശം, ഏഴാം ദിവസം ഉദ്ധവോപദേശം, ഭഗവാന്റെ സ്വധാമപ്രാപ്തി, കൽക്കി അവതാരം, അവഭൃഥസ്നാനം എന്നീ ക്രമത്തിലാണ് പാരായണവും പ്രഭാഷണവും. ക്ഷേത്രം ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ , ക്ഷേത്രം മാനേജർ ബി. ഇന്ദിര, ഉപദേശക സമിതി അംഗങ്ങളായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ, അഡ്വ. ശ്രീവിദ്യാ രാജേഷ്, ബി. വിജയകുമാർ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ, മാതൃസമിതി പ്രവർത്തകർ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.