തൊടുപുഴ: : നർത്തകനും നൃത്താദ്ധ്യാപകനും മേക്കപ്പ് ആർട്ടിസ്റ്റുമായ മുട്ടം കല്ലാനിക്കൽ അലക്‌സ് തോമസ് (53) ചമയങ്ങൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. കോലാനിയിൽ സ്‌കൂൾ
കലോൽസവത്തിനായി വിദ്യാർത്ഥികളെ നൃത്ത മത്സരത്തിൽ പങ്കെടുക്കുന്നതിനായിഇന്നലെ രാവിലെ 11.30
പരിശീലിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. തപസ്യ കലാ സാഹിത്യ വേദി തൊടുപുഴ യൂണിറ്റ് അംഗമാണ്. നൃത്തരംഗത്ത് ഏറെ തിളങ്ങിയ കലാകാരനാണ് അലക്‌സ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിലും കോളേജുകളിലും നൃത്താദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മക്കൾ രണ്ടു പേരും കലാരംഗത്ത് കഴിവ് നേടിയവരാണ്. മക്കളിൽ ഒരാളായ അഥീന ആൻ അലക്‌സ് യുവമോർച്ച സംസ്ഥാന സെക്രട്ടറിയും നല്ലൊരു നൃത്ത കലാകാരിയുമാണ് . ഭാര്യ: ജോളി മക്കൾ: അഥീന ആൻ അലക്‌സ് (യുവമോർച്ച സംസ്ഥാന സെക്രട്ടറി) ആദിത് (ഡിഗ്രി വിദ്യാർഥി, സെന്റ്. ജോസഫ് കോളേജ് മൂലമറ്റം).സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.