തൊടുപുഴ: 10, 11 തീയതികളിൽ പാലക്കാട് നടത്തുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ പുരുഷ വനിതാ ടീമുകളെ അൽഫാസ് അമീനും ദിയ അനിലും നയിക്കും. ടീം അംഗങ്ങളുടെ ജേഴ്‌സിയുടെ പ്രകാശനം സംസ്ഥാന നെറ്റ്‌ബോൾ അസോസിയേഷൻ നിർവ്വാഹകസമിതി അംഗം എൻ.രവീന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ഫാസിൽ ട്രഷറർ, ലിഖിയ ഷാന്റോ പുൽപ്പറമ്പിൽ എന്നിവരാണ് ടീം മാനേജർമാർ.