തൊടുപുഴ: ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുസ്ലീംയൂത്ത് ലീഗ് നേതൃത്വത്തിൽ തൊടുപുഴയിൽ നിന്ന് അവശ്യസാധനങ്ങളുമായുള്ള വാഹനങ്ങൾ പുറപ്പെട്ടു. ഉണ്ടപ്ലാവിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം പി.എം. അബ്ബാസ് മാസ്റ്റർ ഫ്ളാഗ് ഓഫ് ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം. നിസാമുദ്ദീന്റെയും നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. നിഷാദിന്റെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഘം യാത്ര തിരിച്ചത്.