yuva
ജില്ലാ യുവജന കേന്ദ്രം ശേഖരിച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ തഹസിൽദാർ എ.എസ്. ബിജിമോൾക്ക് കൈമാറുന്നു

തൊടുപുഴ: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ഇടുക്കി ജില്ലാ യുവജന കേന്ദ്രവും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നാല് ആഴ്ചവരെ കേടാകാതിരിക്കുന്ന ഭക്ഷണസാധനകൾ,
നിരവധി അവശ്യ വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ ജില്ലാ യുവജന കേന്ദ്രം ബ്ലോക്ക് കോർഡിനേറ്റർമാരുടെയും യൂത്ത് ക്ലബ്ബുകളുടെയും ടീം കേരള അംഗങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശേഖരിച്ചത് തൊടുപുഴ താലൂക്ക് ഓഫീസ് തഹസിൽദാർ എ.എസ്. ബിജിമോൾക്ക് കൈമാറി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശങ്കർ എം.എസ്, ജില്ലാ ഓഫീസ് ജീവനക്കാർ, ടീം കേരള ഇടുക്കി യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ കൈമാറിയത്. ഇതുപോലെ ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് അവശ്യ സാധനങ്ങൾ ശേഖരിക്കുകയും അതത് പ്രദേശങ്ങളിലെ താലൂക്ക് ഓഫീസ് അധികൃതർക്ക് കൈമാറുകയും ചെയ്തു.