മുട്ടം: മുസ്ലിംലീഗ്, യൂത്ത്‌ലീഗ് മുട്ടം പഞ്ചായത്ത് കമ്മിറ്റിയുടെയും സഹായി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ വയനാട് ദുരിത പ്രദേശത്തേക്ക് അവശ്യ വസ്തുക്കൾ ശേഖരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷേർലി അഗസ്റ്റ്യന്റെ നേതൃത്വത്തിൽ അധികൃതർക്ക് കൈമാറി. പഞ്ചായത്ത് മെമ്പർ സൗമ്യ സാജബിൻ, എസ്.ടി.യു ജില്ലാ സെക്രട്ടറി സക്കീർ, മുട്ടം ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് സമദ് എൻ.എം, എം.കെ. സുധീർ, പി.എം. സുബൈർ, മുഹമ്മദ് ബിലാൽ, ജമാൽ സി.എം, ഷബീർ എം.എ, കെ.എം. അൻവർ, സജീവൻ ചെമ്പൻ പുരയിടത്തൽ, എ.എസ്. അസീസ്, എം.എച്ച്. സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തിലാണ് ആവശ്യ വസ്തുക്കൾ ശേഖരിച്ചത്.