മുരിക്കാശ്ശേരി: പിണറായിയുടെ ഭരണത്തിന്റെ തണലിൽ സഹകരണ സാമ്പത്തിക സ്ഥാപനങ്ങളെ സി.പി.എം ഹൈജാക്ക് ചെയ്ത് കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി മെമ്പർ എ.പി. ഉസ്മാൻ ആരോപിച്ചു. മുരിക്കാശ്ശേരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് നടന്ന യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സാജു കാരക്കാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നേതാക്കളായ കെ.ബി. സെൽവം, വിജയകുമാർ മറ്റക്കര, നോബിൾ ജോസഫ്, ജെയ്‌സൺ കെ. ആന്റണി, മിനി സാബു, വി.യു. ഉലഹനാൻ,​എബി തോമസ്, തങ്കച്ചൻ കാരക്കവയലിൽ,​ വിനോദ് ജോസഫ്, അഭിലാഷ് സി.യു, പ്രദീപ് കെ.ആർ എന്നിവർ പ്രസംഗിച്ചു. ഉപതിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഡോളി സുനിലിന് യോഗത്തിൽ സ്വീകരണം നൽകി.