പീരുമേട്: രാവിലെ ആറിന് പിതൃതർപ്പണവും പിതൃനമസ്‌കാരവും നടന്നു. ക്ഷേത്ര ആഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലിലായിരുന്നു ഭക്തർ പിതൃതർപ്പണ ചടങ്ങ് നടത്തിയത്. ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും ഉപ്പുതറ ശാലൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് വി.പി. ബാബു, സെക്രട്ടറി മഹേഷ് വി. നായർ, അജിത്ത് ദിവാകരൻ,​ വിജയൻ, ടി. അജിത്ത് എന്നിവർ നേതൃത്വം നൽകി.