പീരുമേട്: ഏലപ്പാറ പഞ്ചായത്തും വിവിധ സംഘടനകളുമായി ചേർന്ന് ഏലപ്പാറ ഗവ. യു.പി സ്‌കൂളിൽ ഞായറാഴ്ച രാവിലെ 10 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. കൊച്ചി മഞ്ഞുമൽ സെന്റ് ജോസഫ് ട്രസ്റ്റ് ആശുപത്രിയുടെ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി മുബെയിലെ ടാറ്റാ മെമ്മോറിയൽ ക്യാൻസർ സെന്ററിൽ നിന്ന് പരിശീലനം നേടിയ ഡോ. തോമസ് വർഗീസ് ക്യാമ്പിന് നേതൃത്വം നൽകും. വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അദ്ധ്യക്ഷനാകും. ഓങ്കോളജി, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോപീഡിക്‌സ്, ഡെർമെറ്റോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, ജനറൽ മെഡിസൻ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.