പീരുമേട്: വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 11 ലിറ്റർ വാറ്റുചാരായവുമായി ഒരാൾ പിടിയിൽ. എക്‌സൈസ് ഉദ്യോഗസ്ഥർ ഉപ്പുതറ മേഖലയിൽ നടത്തിയ റെയ്ഡിൽ കൂപ്പുപാറ കെ.ആർ. രാജേഷാണ് പിടിയിലായത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സബിൻ റ്റിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിജിൽ. ജി.പി, അജേഷ്‌കുമാർ കെ.എൻ, മുകേഷ്. ആർ, രാമകൃഷ്ണൻ, മുഹമ്മദ് ഹാഷിം, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു. കെ. തങ്കപ്പൻ എന്നിവർ പങ്കെടുത്തു.