injury
കടന്നൽ കുത്തേറ്റ ജോസുകുട്ടി ആശുപത്രിയിൽ ചികിത്സയിൽ

മൂലമറ്റം: കടന്നൽ കുത്തേറ്റ് ഗൃഹനാഥന് പരിക്ക്. മൂലമറ്റം ജലന്തർ സിറ്റി വട്ടക്കൊട്ടയിൽ ജോസുകുട്ടിയാണ് (55) പരിക്കേറ്റ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ജോലി കഴിഞ്ഞ് വന്ന ജോസുകുട്ടിയെ കടന്നൽകൂട്ടം അക്രമിക്കുകയായിരുന്നു. ദേഹത്താകെ കുത്തേറ്റ ജോസുകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചകഴിഞ്ഞ് നല്ല കാറ്റും മഴയും ഉണ്ടായി. ഈ സമയം കാറ്റത്ത് കടന്നൽകൂട് ഇളകിയതാണന്ന് സംശയിക്കുന്നു.