അടിമാലി: വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ മുങ്ങി മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന് നടക്കും. അടിമാലി ആനച്ചാൽ അറയ്ക്കൽ ഷിന്റോ- റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിന്റോയാണ് (19) മരിച്ചത്. ലാത്വിയയിൽ പഠനത്തിനായി പോയ ആൽബിൻ ജൂലായ് 18ന് സുഹൃത്തുക്കൾക്കൊപ്പം കോളേജിലെ തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം ഇന്നലെ ബാംഗ്ലൂരിലെത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും. മറൈൻ എൻജിനീയറിംഗ് കോഴ്‌സിനായി ആറ് മാസം മുമ്പാണ് ആൽബിൻ ലാത്വിയയിലേക്ക് പോയത്. ആൽബിന്റെ അമ്മ റീന എല്ലക്കൽ എൽ.പി സ്‌കൂൾ അദ്ധ്യാപികയാണ്. ആൽബിന് ഒരു സഹോദരിയാണുള്ളത്.