മൂന്നാർ: മൂന്നാർ ടൗണിൽ നിന്നും ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡ് ശോചനീയാ വസ്ഥയിലായിട്ട് നാളുകൾ ഏറെയായി.മൂന്നാർ മേഖലയിലെ ജനങ്ങൾ ഏറ്റവും അടിയന്തിര സാഹചര്യങ്ങളിൽ ആശ്രയിക്കുന്ന ആശുപത്രിയാണ് ഹൈറേഞ്ച് ആശുപത്രി. മൂന്നാർ നല്ലതണ്ണി പാലം ജംഗ്ഷൻ മുതൽ ആശുപത്രി വരെയുള്ള ഭാഗത്താണ് റോഡ് തകർന്നു കിടക്കുന്നത്. റോഡിൽ നിരവധിയിടങ്ങളിൽ കുഴികൾ രൂപം കൊണ്ടിട്ടുണ്ട്.തകർന്ന് കിടക്കുന്ന ഈ റോഡ് രോഗികളെ വലക്കുകയാണ്.ആശുപത്രിയിലേക്കെത്തുന്ന ആംബലൻസുകളടക്കം തകർന്ന് കിടക്കുന്ന ഈ റോഡിലൂടെയാണ് കടന്ന് പോകുന്നത്.ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളുമുണ്ട്.മൂന്നാറിലേക്കെത്തുന്ന വിദേശ വിനോദ സഞ്ചാരികളടക്കം ചികിത്സക്ക് ഹൈറേഞ്ച് ആശുപത്രിയിൽ എത്താറുണ്ട്. ഇവരൊക്കെയും തകർന്ന് കിടക്കുന്ന ഈ റോഡിലൂടെ വേണം സഞ്ചരിക്കുക്കാൻ.