thudanganadu
തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിൽ വയനാട് മഹാദുരന്തത്തിൽപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്ന വിദ്യാർത്ഥികൾ

തുടങ്ങനാട് :തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിൽ വയനാട് മഹാദുരന്തത്തിൽപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും അവിടെയുളളർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത് യോഗം നടത്തി. വിദ്യാർത്ഥികളും അദ്ധ്യാപകരും സ്‌കൂൾ സമയം മുഴുവൻ കറുത്ത ബാഡ്ജ് ധരിച്ച് ദു:ഖാചരണം നടത്തി. സ്‌കൂൾ മാനേജർ ഫാ. ജോൺസൺ പുള്ളീറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷാനി ജോൺ, അസി.മാനേജർ,ഫാ. മൈക്കിൾ ചാത്തൻകുന്നേൽ,അദ്ധ്യാപകൻ ജിമ്മി മറ്റത്തിപ്പാറ എന്നിവർ പ്രസംഗിച്ചു.