ramayan
അഖില കേരളവിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്റെയും, മഹിളാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടത്തിയ രാമായണ പാരായണ സംഗമം

തൊടുപുഴ:അഖില കേരളവിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയന്റെയും മഹിളാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര ത്തിന്റെ സഹകരണത്തോട് കൂടി ക്ഷേത്രാങ്കണത്തിൽ രാമായണ പാരായണ സംഗമം നടത്തി. സംഘടനയുടെ കീഴിലെ വിവിധ ശാഖകളിലെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ആയിരുന്നു പരിപാടി. കെ.വി.എം.എസ്. സംസ്ഥാന അദ്ധ്യക്ഷ ബിന്ദു വിക്രമൻ, ബോർഡ് മെമ്പർമാരായ അഡ്വ. എം.എസ്.വിനയരാജ്, ഗിരീഷ് പി.എസ്, യൂണിയൻ പ്രസിഡൻ് വിനു.കെ.കെ, ജോ.സെക്രട്ടറി. അരുൺ പ്രസാദ്, ട്രഷറർ പി.കെ. രാധാകൃഷ്ണൻ. സുനിൽ പി.കെ. മഹിള സംഘം യൂണിയൻ നേതാക്കളായ ഷീലാ ഗോപി, വൽസ ദിവാകരൻ, രക്ഷാധികാരി ബാബു പി.ജി , ബിനോജ് പി.ആർ എന്നിവർ നേതൃത്വം നൽകി.