dyfi
ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പാഴ് വസ്തു ശേഖരണ പരിപാടി സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന :ഡി.വൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി വയനാട്ടിലെ ദുരന്തബാധിതർക്കായി വീടുകൾ നിർമിക്കാൻ തുക കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച പാഴ്വസ്തു ശേഖരണത്തിന് ജില്ലയിൽ തുടക്കം. പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി 25 വീടുകൾ നിർമിച്ചുനൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.
വീടുകളിലെയും സ്ഥാപനങ്ങളിലെയും പാഴ്വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയും ജനകീയ ലേലത്തിലൂടെയും പ്രവർത്തകരുടെ വരുമാനത്തിന്റെ ഒരുവിഹിതം സംഭാവന ചെയ്തും പണം കണ്ടെത്തിയാണ് വീടുകളുടെ നിർമാണം. ജില്ലയിലെ എല്ലാ ബ്ലോക്കിലും ആദ്യഘട്ട പാഴ്വസ്തു ശേഖരണം തുടങ്ങി.