food
യൂത്ത്കേൺഗ്രസ് നേതൃത്വത്തിൽ വയനാട്ടിലേയ്ക്ക് ഭക്ഷ്യസാധനകളുമായി പുറപ്പെട്ട വാഹനം എ.ഐ.സി.സി അംഗം ഇ. എം അഗസ്റ്റി കട്ടപ്പനയിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

കട്ടപ്പന :യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിത ബാധിതർക്കുള്ള ആവിശ്യസാധനങ്ങൾ അടങ്ങിയ ആദ്യ വാഹനം വയനാട്ടിൽ എത്തി.3000 കിലോ അരി ഉൾപ്പെടെ 5 ടൻ ഭക്ഷ്യവസ്തുക്കളും മുതിർന്നവർക്കും കുട്ടികൾക്കുമായുള്ള വസ്ത്രങ്ങൾ, ചെരുപ്പുകൾ,ശുദ്ധജലം, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയാണ് വയനാട് ദുരിത മേഖലയിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി എത്തിച്ചുനൽകിയത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശേഖരിച്ച ആവശ്യസാധനങ്ങൾ കട്ടപ്പനയിലെ കളക്ഷൻ സെന്ററിൽ സമാഹരിച്ചിരുന്നു.കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട വാഹനത്തിന്റെ ഫ്ളാഗ് ഓഫ് എ.ഐ.സി.സി അംഗം ഇ.എം. ആഗ്സ്തി നിർഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു.യു. ഡി. എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.